india iphone

ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ അഥവാ ഭാരതം. ന്യൂഡൽഹിയാണ്‌ തലസ്ഥാനം. ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ വിസ്തീർണം 3.28 ദശലക്ഷം കിലോമീറ്ററാണ്. ലോകത്തിന്റെ ആകെ വിസ്തൃ…
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ അഥവാ ഭാരതം. ന്യൂഡൽഹിയാണ്‌ തലസ്ഥാനം. ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ വിസ്തീർണം 3.28 ദശലക്ഷം കിലോമീറ്ററാണ്. ലോകത്തിന്റെ ആകെ വിസ്തൃതിയുടെ 2.4 ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. ജനസംഖ്യയിൽ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്കാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം കൂടിയാണ് ഇന്ത്യ. ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ തെക്കൻ അതിരായി നിലകൊള്ളുന്നു. ഇതിന്റെ രണ്ടു ശാഖകളാണ് പടിഞ്ഞാറുള്ള അറബിക്കടലും കിഴക്കുള്ള ബംഗാൾ ഉൾക്കടലും. ഇന്ത്യയുടെ തീരദൈർഘ്യം 7,517 കിലോമീറ്ററുകൾ ആണ്.ഇന്ത്യ പാകിസ്താൻ,അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്‌, മ്യാന്മർ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ ഏഴു രാജ്യങ്ങളുമായി കരാതിർത്തി പങ്കിടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ ദ്വീപുകളാണ് ശ്രീലങ്ക, മാലദ്വീപ് എന്നിവ.
  • തലസ്ഥാനം: ന്യൂ ഡെൽഹി
  • ഏറ്റവും വലിയ നഗരം: മുംബൈ
  • ഔദ്യോഗിക ഭാഷകൾ: ഹിന്ദി · ഇംഗ്ലീഷ്
  • ദേശീയഭാഷ: ഇന്ത്യയ്ക്ക് ദേശീയഭാഷ ഇല്ല.
  • മതം: 79.8% ഹിന്ദുമതം · 14.2% ഇസ്ലാം · 2.3% ക്രിസ്തുമതം · 1.7% സിഖ് മതം · 0.7% ബുദ്ധമതം · 0.4% ജൈനമതം · 0.9% മറ്റുള്ളവ · കാണുക ഇന്ത്യയിലെ മതങ്ങൾ
  • Demonym(s): ഇന്ത്യക്കാരൻ , ഭാരതീയൻ
  • അംഗത്വം: ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന, ബ്രിക്‌സ്‌, SAARC, SCO, G8+5, ജി - 20, കോമൺവെൽത്ത്
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org