അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മസാച്ചുസെറ്റ്സ്…അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മസാച്ചുസെറ്റ്സ്. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ സംസ്ഥാനം ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് മസാച്യുസെറ്റ്സ് എന്നറിയപ്പെടുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ പോരാട്ടങ്ങൾ നടന്ന കൊൺകോർഡ്, ലെക്സിങ്ങ്റ്റൺ എന്നീ പ്രദേശങ്ങൾ ഈ സംസ്ഥാനത്തിലാണ്. കിഴക്ക് അറ്റ്ലാന്റിക് മഹാ സമുദ്രം, തെക്ക് പടിഞ്ഞാറ് കണക്റ്റിക്കട്ട്, തെക്കുകിഴക്ക് റോഡ് ഐലന്റ്, വടക്കുകിഴക്ക് ന്യൂ ഹാംഷെയർ, വടക്ക് പടിഞ്ഞാറ് വെർമോണ്ട്, പടിഞ്ഞാറ് ന്യൂയോർക്ക് എന്നിവയാണ് ഈ സംസ്ഥാനത്തിൻറെ അതിർത്തികൾ. തലസ്ഥാനനമായ ബോസ്റ്റൺ ഏറ്റവും വലിയ നഗരവും ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കൂടിയാണ്. അമേരിക്കൻ ചരിത്രം, അക്കാദമിക്, വ്യവസായം എന്നിവയിൽ സ്വാധീനം ചെലുത്തിയ ഗ്രേറ്റർ ബോസ്റ്റൺ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ കേന്ദ്രമാണിത്. യഥാർത്ഥത്തിൽ കൃഷി, മത്സ്യബന്ധനം, വ്യാപാരം എന്നിവയെ ആശ്രയിച്ചിരുന്ന മസാച്ചുസെറ്റ്സ് വ്യാവസായിക വിപ്ലവകാലത്ത് ഒരു നിർമ്മാണ കേന്ദ്രമായി രൂപാന്തരപ്പെട്ടു. ഇരുപതാം …